ആവശ്യമുള്ളതില്‍ കുത്തിക്കോ...

7/23/12

മഴ മുടക്കിയ വിധി...

ഇന്നും മഴയെ കാത്തിരുന്നു..
പെയ്തില്ല ...

ചില്ല് കൊട്ടാരത്തിലെ മനുഷ്യര്‍ പറയുന്നു കാറ്റ് ഗതി മാറിയെന്ന്,.അവരുടെ കയ്യില്‍ ഒരു കണക്ക് കൂട്ടല്‍ യന്ത്രവും മഴയോടൊപ്പം പായുന്ന ഒരു പറക്കും തളികയും ഉണ്ടത്രേ..കാറ്റ് അറബി കടലും കടന്ന് മരുഭൂമിയില്‍ എത്തിയിരിക്കുന്നു.,.അവിടെ മഴ പെയ്യുന്നുണ്ട്..,.കാപ്പിരികള്‍ക്ക് മീതെ മഴ പെയ്തിറങ്ങി,..അവരില്‍ ഒരുത്തന്‍ ഓന്റെ ഒളോട് ചോദിച്ചത്രേ ,
"ഞാന്‍ ഇത്തിരി വെളുത്തില്ലേ "

ഓള് പറഞ്ഞു..ഇല്ല ,.എങ്കിലും അടുത്ത കൊല്ലോം കൂടി ഇങ്ങനെ മഴ പെയ്താല്‍ ഇങ്ങള് ഇത്തിരി വെളുക്കും.,"

സഹാറന്‍ മരുഭൂമിയില്‍ മുള്ള് ചെടികള്‍ ഉണങ്ങാന്‍ തുടങ്ങിയത്രേ!
ചിലയിടങ്ങളില്‍ തെങ്ങിന്‍ തൈ പൊട്ടിയിരിക്കുന്നു,..സഹ്യന്‍റെ മരങ്ങള്‍ കമിംഗ് സൂണ്‍ എന്ന് എഴുതി ഒരു ഇ മെയില്‍ കാപ്പിരികള്‍ക്ക് അയച്ചും കൊടുത്തു ,..മരങ്ങള്‍ പോവുകയാണെങ്കില്‍ ഞമ്മക്കും പോയി കൂടെ എന്ന് മൃഗങ്ങള്‍ ,.എന്തായാലും അവരും ഉഭയ കക്ഷി ചര്‍ച്ച തുടങ്ങി.

---------------------------------------------------------------------------------------------------
കടലിനക്കരെ ദൈവത്തിന്‍റെ നാട്ടില്‍ മഴയെ കാത്തിരിക്കുന്നുണ്ട്,..മുണ്ടകന്‍ പാടത്ത് തേവാനോ വരാലിന്പിന്നാലെ പായാനോ അല്ല,,.എങ്കിലും ഓണം പോലെയും വിഷു പോലെയും ഒരു ചടങ്ങ് പോലെ എല്ലാ കൊല്ലവും അതും പെയ്യാറുണ്ട് ,.,,.പെയതാലും ഇല്ലെങ്കിലും സ്മാര്‍ട്ട് സിറ്റിക്കോ മെട്രോ റെയിലിനോ അല്ല ആതിരപള്ളിയിലെ കെട്ടാന്‍ പോകുന്ന അണക്കോ ഒരു പുല്ലും സംഭവിക്കില്ല..അല്ലെങ്കില്‍ തന്നെ എന്തിനാ ഈ കുന്ത്രാണ്ടം,..

നാട് മുഴുവന്‍ മുക്കാന്‍ ,..

മഴയുടെ സൗന്ദര്യത്തെക്കുറിച്ച് കുറിച്ച് വാചാലനായി മാറാനോ അതിന്റെ നനുത്ത ഓര്‍മകളെ ഫേസ്ബുക്കില്‍ താലോലിക്കാനും മഴയെന്തിനു,..

കാലാവസ്ഥ വ്യതിയാനവും ആര്‍ടികില്‍ മഞ്ഞു ഉരുകലും ആഗോള താപനവും..എന്റമ്മോ ,..എന്നാ സംഭവമാ!

ഒരു നൂറു തലമുറ കൂടി കഴിഞ്ഞാല്‍ എന്താവും സ്ഥിതി,.
എന്തായാലും നുമ്മക്ക് ഒന്നുല്ലല്ലോ,..ഫാഗ്യം,.

ഒരു കാലാവസ്ഥ "വ്യതിയാനഉച്ചകോടി" തുടങ്ങണം,.
കാര്‍ബണ്‍ ക്രെഡിറ്റ്‌ അളന്ന് എഴുതി ഒബാമയ്ക്കും മന്മോഹനും ഹു ജിന്റാവോനും കൊടുത്തു./

ഹും,.സമാപ്തി,.....

അപ്പോഴും കുട്ടനാട്ടില്‍ കള്ളിമുള്ള് തല പൊക്കി കൊണ്ടിരുന്നു,..ദേശിയ ഉദ്യാനങ്ങള്‍ അവയുടെ അനേകം ജാതിയുടെ വൈവിധ്യത്തില്‍ പുളകം കൊണ്ട്,...കുറിഞ്ഞി മലയില്‍ അപൂര്‍വയിനം കള്ളി മുള്ള് പൂത്തത് ബൂര്‍ഷ്വാ പത്രങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു

അവലംബം:

മാസങ്ങള്‍ തമ്മില്‍ ഒരു പ്രശ്നം....

കുറെ ആയില്ലേ ജൂണ്‍ നനഞ്ഞു കുളിക്കുന്നു....

കുറെ ആയില്ലേ ഡിസംബര്‍ തണുത്തുറയുന്നു....

മെയ്‌ വെന്തുരുകുന്നു.....

ഇവരെല്ലാം ദൈവത്തിനു അപേക്ഷ സമര്‍പ്പിച്ചു....

വിധി വന്നു, 

ജൂണിനു മഴ നഷ്ടപ്പെട്ടു....

ഡിസംബറിനു തണുപ്പില്ലാതായി....

നനയാന്‍ കാത്തു നിന്ന മെയ്‌ വീണ്ടും കരിഞ്ഞു....

അടി കൂടിയതിനു ഇപ്പ്രാവശ്യം ആര്‍ക്കും മഴ ഇല്ലത്രേ...

തീരുമാനം ഭൂമിയെ അറിയിച്ചില്ല...

ആ കൂതറ മനുഷ്യര്‍ അറിഞ്ഞാല്‍ 
സ്റ്റേ വാങ്ങിക്കുമത്രേ.......!!!!!!


നന്ദി :Abhinav Mangattidam പ്രിയ സുഹൃത്ത്, സര്‍വോപരി ശിഷ്യന്‍....,,,

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....